Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Destroyed By Fire.

Thiruvananthapuram

പാർക്ക് ചെയ്തിരുന്ന സ്കൂ​ട്ട​ർ കത്തി നശിച്ചു

പേ​രൂ​ർ​ക്ക​ട: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ ക​ത്തി ന​ശി​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി ജ​യ്സി​ൽ ജ​ഗ​ദീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യ​മ​ഹ അ​പ്രീ​ലി​യ സ്കൂ​ട്ട​ർ ആ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടു മ​ണി​യോ​ടു​കൂ​ടി സ്റ്റാ​ച്യു ഉ​പ്പ​ളം റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

സ്റ്റാ​ച്യു​വി​ൽ എ​ത്തി​യ ജ​യ്സി​ൽ റോ​ഡി​ൽ സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ക​ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ സ്കൂ​ട്ട​റി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ടു നി​ന്ന​വ​രാ​ണ് തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. അ​ഗ്നി​ബാ​ധ​യെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഗ്രേ​ഡ് എ​എ​സ്ടി​ഒ ഷ​ഷീ​നും സം​ഘ​വും ചേ​ർ​ന്നാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

Latest News

Corehub Up